വൈദ്യശാസ്ത്രത്തിലെ നൊബേൽ പ്രൈസ് 2022
മനുഷ്യന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തിയ - സ്വാന്റെ പെബോ , വൈദ്യശാസ്ത്രത്തിനുള്ള 2022-ലെ നൊബേൽ പ്രൈസ് നേടിയപ്പോൾ
⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️
Nobel Prize - 2022 - Mr. Svante Pääbo - Swedish Paleogeneticist.
⭕ഈ വർഷത്തെ Physiology / Medicine ഇൽ മനുഷ്യ പരിണാമത്തെകുറിച്ചുള്ള പഠന / ഗവേഷണ കണ്ടെത്തലുകൾക്കുള്ള നോബേൽ സമ്മാനം, സ്വീഡിഷ് Paleo geneticist സ്വാന്റേ പാബോയ്ക്ക് (Mr. Svante Paabo) ലഭിച്ചു.
⭕നമ്മുടെ ഏറ്റവും അടുത്ത മനുഷ്യ ബന്ധുക്കളായ നിയാൻഡർതാൽ മനുഷ്യരുടെ ഡി എൻ എ സീക്വെൻസ് ചെയ്‌ത്, ഡെനിസോവൻസ് എന്ന പുതിയ ഹോമിനിൻ സ്പീഷിസിനെ കണ്ടു പിടിച്ച അദ്ദേഹം ഫോസ്സിലുകളിൽ നിന്ന് സമർത്ഥമായി DNA സീക്വെൻസ് ചെയ്തു കണ്ടുപിടിയ്ക്കാൻ വിദഗ്ധനാണ്.
⭕40,000 വർഷം പഴക്കമുള്ള ഒരു അസ്ഥിയിൽ നിന്നും ആണ് ജനിതകശാസ്ത്രജ്ഞനായ ഇദ്ദേഹം ഇത് കണ്ടുപിടിച്ചിരിക്കുന്നത്. ഏകദേശം 30,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിലനിന്നിരുന്നതും വംശനാശം സംഭവിച്ചതുമായ മനുഷ്യവർഗമായ നിയാണ്ടർത്താലിന്റെ ജീനോം ക്രമപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
⭕ഇന്നത്തെ നമ്മളായ HOMOSAPIENS SAPIENS ഇൽ ഒരു ചെറിയ ശതമാനം നിയാൻഡർതാൽ DNA ഉണ്ടെന്ന് ഇദ്ദേഹം തെളിയിക്കുന്നു. 70,000 കൊല്ലങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് പുറത്തു കടന്ന ഹോമോ സാപിയൻസ് യൂറോപ്പിൽ എത്തി, അവിടെ ഉണ്ടായിരുന്ന നിയാൻഡർത്താൽ മനുഷ്യരുമായി ബന്ധം സ്ഥാപിച്ചിരുന്നു. നിയാൻഡർത്താൽ മനുഷ്യർ 40,000 വർഷങ്ങൾക്ക് മുൻപ് അപ്രത്യക്ഷരായി. നമ്മുടെ സ്വന്തം പരിണാമ ചരിത്രവും മനുഷ്യർ ഈ ഭൂമിയിൽ എല്ലായിടത്തും എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചും കൂടുതൽ പഠിക്കാൻ അദ്ദേഹത്തിന്റെ പഠനങ്ങൾ സഹായിച്ചു.
⭕ചുരുക്കിപ്പറഞ്ഞാൽ, ഏകദേശം 70,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തെത്തുടർന്ന് വംശനാശം സംഭവിച്ച നിയാണ്ടെർത്താലുകളിൽ നിന്ന് ഹോമോ സാപ്പിയൻസിലേക്ക് ജീൻ കൈമാറ്റം സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്.
എന്നുവെച്ചാൽ നമ്മളിലും നമ്മുടെ പൂർവികരായ നിയാണ്ടെർത്താലുകളുടെ ജീനുകൾ ഉണ്ടാവാം.
⭕നാം എന്ന മനുഷ്യ വർഗം എങ്ങനെ ഇന്നത്തെ മനുഷ്യരായി എന്നതിനെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വിവരങ്ങളും അറിവുകളും ഇതിലൂടെ പുറത്തുവരട്ടെ എന്നും, ഭാവിയിൽ ഉയർന്നുവരാവുന്ന ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും സ്വാന്റെ പാബോ യുടെ പഠനങ്ങൾ വെളിച്ചം വീശട്ടെ എന്ന് ഇന്ന് ജീവനോടെയുള്ള നാം Homosapiens Sapiens നു പ്രത്യാശിക്കാം.
സംഗീത് കുമാർ സതീഷ്.
Reference: www.nobelprize.org
നിയാണ്ടെർതാലും ആര്യന്മാരും പിന്നെ പാബോക്ക് കിട്ടിയ നോബേലും:
✍️ Jimmy Mathew
????????????????????????????????അ
തായത് സുഹൃത്തുക്കളേ, അതി പുരാതന ഡി എൻ എ ആണ് ഇന്നത്തെ താരം. എന്ന് വെച്ചാൽ, മ്മ്‌ടെ- മ്മ്‌ടെ ന്നു വെച്ചാൽ ജീവനുള്ള എല്ലാ സംഭവത്തിന്റ്റെയും ഉള്ളിന്റെ ഉള്ളിൽ ഒരു സോഫ്റ്റ്‌വെയർ കോഡ് ഉണ്ട്. ആ കോഡ് ഒരു സൂക്ഷ്മ തന്മാത്ര ആണ്. ഇങ്ങനെ എഴുതിക്കൂട്ടി ചുരുട്ടി വെച്ചിരിക്കുകയാണ്. തന്തയിൽ നിന്ന് പാതി, തള്ളയിൽ നിന്ന് പാതി- അപ്പൊ ഒരു നമ്മളായി. ഓരോ കോശത്തിലും ഓരോ കോപ്പി ഉണ്ട്.
⭕ഈ തന്മാത്ര കുറെ പല കളറിൽ ഉള്ള മുത്തുകൾ കോർത്ത പോലുള്ള ഒന്നാണ്. മുത്തുകളുടെ ടൈപ് എങ്ങനെ ആണ് നിരത്തിയിരിക്കുന്നത് എന്നതിൽ ആണ് ഈ കോഡ് ഭാഷയുടെ മർമം. കുറെ മുത്തുകൾ ചേർന്നാൽ ഒരു പ്രോട്ടീൻ ഉണ്ടാക്കാനുള്ള കോഡ് ആയി. അതിനെ ഒരു ജീൻ ആയി കണക്കാക്കാം. ഇങ്ങനത്തെ ഇരുപതിനായിരത്തോളം ജീനുകൾ ഉണ്ട് ഓരോ മനുഷ്യർക്കും. പിന്നെ കോഡ് ചെയ്യപ്പെടാത്ത കുറെ ഏറെ മുത്ത് മണികളും ഉണ്ട് കേട്ടോ.
⭕2003 ലാണ് ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി, ഒരു മനുഷ്യ ഡി എൻ എ മുഴുവൻ വായിക്കുന്നത്. അന്നതിന് മുപ്പത് കോടി ഡോളർ ചിലവായി. ഇന്ന് എന്റെയോ നിങ്ങളുടെയോ ഡി എൻ എ വായിക്കാൻ ഒരു പതിനായിരം രൂപ കൊടുത്താൽ മതി!
⭕എന്നാൽ പുരാതന ജൈവ സാമ്പിളുകളിൽ നിന്ന് ഡി എൻ എ മൊത്തം വായിക്കാൻ ഭയങ്കര പാടാണ്. പഴേ പല്ലും മുടിയും എല്ലുകളും ഒക്കെ ഉണ്ട്. പക്ഷെ പല ജൈവ ഭാഗങ്ങളുടെ ഒരു ചക്കകുഴച്ചിൽ ആണവയിൽ. പല ജീവികളുടെ ഡി എൻ എ കാണും. ബാക്ടീരിയ, സൂക്ഷ്മ ജീവികൾ....ഹോ! വെറുപ്പിച്ചു കളയും. പിന്നെ കാലം വരുത്തുന്ന മാറ്റങ്ങൾ വേറെ! എന്റമ്മേ- ഈ സയന്റിസ്റ്റുകളെ സമ്മയ്ക്കണം.
⭕ഇതൊക്കെ മറികടന്ന്, പഴേ പഴഞ്ചാക്ക് ഡി എൻ എ വായന സാദ്ധ്യമാക്കിയതിനാണ് പാബോ എന്ന സ്വിഡിഷ് ചുള്ളന് നോബൽ പ്രൈസ് കിട്ടിയത്. 2010 ൽ കുട്ടിമാമ, ലോകം നിയാണ്ടര്താൽ ഡി എൻ എ വായിച്ച വിവരം അറിഞ്ഞു ഞെട്ടി മാമ. ഒരു രണ്ടു ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് യൂറോപ്പിൽ ഇഷ്ടം പോലെ ഉണ്ടായിരുന്ന, പത്തു മുപ്പതിനായിരം കൊല്ലം മുൻപ് ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് പുറത്തു ചാടി മേഞ്ഞു തുടങ്ങിയപ്പോ ഇല്ലാതായ ഒരു സൈസ് മനുഷ്യൻ! അതാണ് നിയാണ്ടര്താൽ. കൂടുതൽ ഞെട്ടിയത്, ആഫ്രിക്കക്ക് പുറത്തുള്ള എല്ലാ മനുഷ്യ ജാതികളുടെ ഡി എൻ എ യിലും രണ്ടു ശതമാനത്തോളം ഈ ജാതി ഗെഡികളുടെ മിക്സിങ് ഉണ്ട് എന്നറിഞ്ഞപ്പോഴാണ്. ആധുനിക മനുഷ്യനും ഇവരും തമ്മിൽ പല ഡിങ്കോൾഫികളും ഉണ്ടായിട്ടുണ്ട്!
ഈ പഴേ ഡി എൻ എ വായന കൊണ്ട് ഏറ്റവും വലിയ വിവര സ്ഫോടനം ഉണ്ടായിട്ടുള്ളത് ചരിത്രാതീത കാല ചരിത്രത്തിനാണ്! പഴേ പഴേ ചരിത്രം!
⭕പാബോയുടെ ഒരു ശിഷ്യൻ ആയിരുന്നു ഡേവിഡ് റെയ്ക്ക്. പുള്ളിയുടെ അമേരിക്കൻ ലാബിൽ നിന്നുള്ള പണി കൊണ്ട്, മനുഷ്യനും(പലതരം) പൂർവികരും ഒരു അഞ്ചു പത്തു ലക്ഷം വർഷം എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ, എപ്പോഴൊക്കെ ലോകം മൊത്തം പടർന്നു എന്നെല്ലാം നല്ല ഒരു ഐഡിയ ഉണ്ടായിട്ടുണ്ട്.
⭕ഉദാഹരണത്തിന്, രാഖിഗാർഹി എന്ന ഹാരപ്പൻ സംസ്കാര സ്ഥലത്ത് നിന്ന് നാലായിരം കൊല്ലം മുൻപ് ജീവിച്ചിരുന്ന ഒരു സ്ത്രീ അസ്ഥികൂടത്തെ നോക്ക്. 16113 എന്ന കോഡിട്ട ഈ സ്ത്രീയുടെ ഡി എൻ എ യിൽ റഷ്യൻ സ്റ്റെപ്പിയിൽ നിന്ന് സംസ്‌കൃതം എന്ന ഇൻഡോ യൂറോപ്യൻ ഭാഷയുമായി വന്നു എന്ന് പല തെളിവുകളുമുള്ള കൂട്ടരുമായി ഒരു ബന്ധവുമില്ല!!
⭕എന്നാൽ തമാശ അതല്ല. ഒരു ഒമ്പതിനായിരം കൊല്ലം മുൻപ് ഇറാനിലെ സാഗരോ മലനിരകളിൽ നിന്ന് വന്ന ഒരു വർഗവുമായി ഇന്ത്യയിൽ പണ്ടേ ഉള്ള ഒരു ആദിമ മനുഷ്യ സമൂഹവുമായുള്ള മിക്സിങ് ഉണ്ട് താനും. അതായത് വേറെ പല തെളിവുകളുമായി ഒത്തു നോക്കുമ്പോൾ, ദ്രവീഡിയൻ ഭാഷ ഇൻഡസ് വാലി എന്ന മഹാസംസ്കാരത്തിന്റെ ഭാഷാ ആയിരിക്കാം എങ്കിലും, അതും ഒരു വരത്തൻ ഭാഷ ആയിരുന്നിരിക്കാം! എന്താല്ലേ??!!
⭕പിന്നീട്, യാമ്‌നായ എന്ന റഷ്യൻ സ്റ്റെപ്പികളിൽ കാലികളെ മേച്ചു നടന്ന ഒരു മനുഷ്യ വർഗ്ഗത്തിന്റെ വരവ് ബിസി ആയിരത്തോടെ വലിയ തോതിൽ ഉണ്ടായിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ട്. അത് അഞ്ഞൂറോളം പുരാതന ഡി എൻ എ പഠിച്ചതിൽ നിന്നും മറ്റു ലിംഗയ്സ്റ്റിക്, ആർക്കിയോളജിക്കൽ തെളിവുകളിൽ നിന്നും വ്യക്തമാണ്.
പുരാതന ഡി എൻ എ ഒരു ചെറിയ മീനല്ല.
(ജിമ്മി മാത്യു)
ഡെനിസോവൻ:
നോബേൽ ജേതാവ് പേബു കണ്ടെത്തിയ നരവംശം;
സാധാരണ ഗതിയിലെ ശാസ്ത്ര നേട്ടങ്ങൾക്കുമപ്പുറം ത്രില്ലടിപ്പിക്കുന്ന ഒന്നാണ്, 2022-ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹനായ, പല ത്രില്ലടിപ്പിക്കുന്ന കണ്ടെത്തലുകളും നടത്തിയ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാൻ്റെ പേബുവിൻ്റെ നേട്ടം.
2008-ൽ സൈബീരിയയിലെ ആൾട്ടായിയിലുള്ള ഡെനിസോവ ഗുഹയിൽ കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ വിരലാണ് സ്വാൻ്റെ പേബുവിനെ അതിപ്രശസ്തനാക്കിയത്.
17-ആം നൂറ്റാണ്ടിൽ, ഡെനിസ് എന്ന സന്യാസി ഏകാന്തവാസം നടത്തിയ ഗുഹയായതിനാലാണ് റഷ്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ റിപ്പബ്ലിക്കായ ആൾട്ടായിയിലെ ഈ ഗുഹയ്ക്ക് ഡെനിസോവ ഗുഹ എന്ന പേരു ലഭിച്ചത്.
മംഗോളുകളുടെ ധാരാളം പടയോട്ടങ്ങളെ നേരിൽക്കണ്ട ഈ ഭൂമി പക്ഷേ അതിലും വലിയൊരു ചരിത്ര രഹസ്യത്തെ ഒളിപ്പിച്ചു വച്ചിരുന്നു.
ഡെനിസോവ ഗുഹയിൽ നിന്നും കണ്ടെത്തിയ ആ പെൺകുട്ടിയുടെ വിരലിൽ നടത്തിയ പരിശോധനയിൽ നിന്നും ആ പെൺകുട്ടിയുടെ അമ്മ, ഒരു നൂറ്റാണ്ടുമുമ്പ് തന്നെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്ന ആദിമ മനുഷ്യരായ നിയാണ്ടർത്താൽ വംശജ ആയിരുന്നു എന്ന് മനസ്സിലാക്കാനായി.
എന്നാൽ അവളുടെ അച്ഛൻ ഒരു നിയാണ്ടർത്താലോ, ആധുനിക മനുഷ്യനോ അയിരുന്നില്ല. ആ പെൺകുട്ടിയുടെ അച്ഛൻ ആര് എന്ന കാര്യം അവ്യക്തമായി തുടർന്നപ്പോഴാണ് മറ്റൊരു നരവംശം എന്ന സാധ്യത സ്വാൻ്റെ പേബുവിൻ്റെ മുന്നിൽ തെളിഞ്ഞ് വന്നത്.
അതെ, തികച്ചും പുതിയൊരു ശാസ്ത്രശാഖയായ പാലിയോജെനോമിക്സ് സ്ഥാപിച്ച സ്വാൻ്റെ പേബുവിൻ്റെ പുത്തൻ പുതിയ കണ്ടെത്തലായ ഡെനിസോവൻ എന്ന നരവംശമായിരുന്നു അത്.
മനുഷ്യ പരമ്പരയിലെ ഏറ്റവും വികസിക്കപ്പെട്ടതായ ആധുനിക മനുഷ്യർ ഉൾപ്പെടുന്ന നരവംശമായ ഹോമോ സാപ്പിയൻസുമായി, പരിണാമ ദശയിൽ വളരെ അടുത്തു നിൽക്കുന്ന മനുഷ്യ വംശങ്ങളാണ് നിയാണ്ടർത്താൽ വംശവും, ഡെനിസോവൻ വംശവും.
യൂറോപ്പിലും ഏഷ്യയിലും താമസം ഉറപ്പിച്ചിരുന്ന നിയാണ്ടർത്താൽ വംശവും, ഡെനിസോവൻ വംശവും 7 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യ വംശത്തിൽ നിന്നും, പ്രത്യേകം വർഗങ്ങളായി വഴി തിരിഞ്ഞ് പോയത്. അതിനും ശേഷം 4 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇവർ ഇരു വംശങ്ങളും വേർപെട്ട് പ്രത്യേകം പ്രത്യേകം വംശങ്ങളായി മാറുകയായിരുന്നു.
ഡെനിസോവൻ വംശത്തിൻ്റേതായി 3 പല്ലുകളും, ഒരു വിരലിൻ്റെ അസ്ഥിയും, ഒരു താടിയെല്ലും ഉൾപ്പെടുന്ന കേവലം 5 ഫോസിലുകൾ മാത്രമാണ് ഈ വർഷത്തിന് മുമ്പ് വരെ കണ്ടെത്തിയിട്ടുള്ളത്. ഇവയിലെ താടിയെല്ല് കൂടാതെ ഉള്ളവ എല്ലാം ഡെനിസോവ ഗുഹയിൽ നിന്നാണ് ലഭിച്ചത്. എന്നിരുന്നാലും ഡെനിസോവന്മാരെ കുറിച്ചുള്ള പല കാര്യങ്ങളിലും ഇന്നും തുടരുന്നത് നിഗൂഢത മാത്രമാണ്.
റഷ്യയിലെ സൈബീരിയയിലെ ആൾത്തായ് പർവ്വത നിരകളിലും, ചൈനയിലെ ചില ഭാഗങ്ങളിലും ആകാം ഡെനിസോവന്മാർ ആവാസം ഉറപ്പിച്ചിരുന്നത് എന്നാണ് നരവംശ ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നത്. ഇവർ ഈ മേഖലയ്ക്ക് പുറത്ത് മറ്റെവിടെയെങ്കിലും വാസം ഉറപ്പിച്ചിരുന്നോ എന്നൊരു പ്രസക്തമായ ചോദ്യം അപ്പോൾ തന്നെ ശാസ്ത്രജ്ഞരുടെ ഇടയിൽ ഉയർന്നിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലെ കോബ്ര കേവ് എന്ന ഗുഹയിൽ നിന്നും, ഈ വർഷം കിട്ടിയ 1.64 ലക്ഷം വർഷത്തെ പഴക്കമുള്ള പല്ല്, 3 വയസ്സുള്ള ഒരു ഡെനിസോവൻ പെൺകുട്ടിയുടേത് ആണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെ ആണ് ഈ ചോദ്യത്തിനുള്ള വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്.
മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന രാജ്യമായ ലാവോസിൻ്റെ തലസ്ഥാന നഗരമായ വിയൻ്റൈനിൽ നിന്നും 260 കിലോമീറ്റർ ദൂരെയായി അന്നാമൈറ്റ് പർവ്വത നിരകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
ഈ പല്ലിൻ്റെ കണ്ടെത്തലോടെ ഡെനിസോവൻ വംശജർ റഷ്യയിലോ, ചൈനയിലോ ഒതുങ്ങി നിൽക്കാതെ മറ്റനവധി മേഖലകളിലും, പരിതസ്ഥിതികളിലും ജീവിച്ചിരുന്നു എന്ന് വ്യക്തമായി. ഇപ്പോഴത്തെ ഓസ്ട്രേലിയയും, ന്യൂസീലൻഡും ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ആദിമ നിവാസികൾക്ക് ഡെനിസോവൻ ജനിതകം ഉണ്ടെന്ന് പിൽക്കാലത്ത് നടന്ന ചില പഠനങ്ങളിൽ നിന്നും സൂചനകൾ ലഭിച്ചിരുന്നു.
News Credit:-
Danny Lewis/Smithsonian Magazine, November 17, 2015, Meilan Solly/Smithsonian Magazine, August 23, 2018 & April 12, 2019 & Associated Press, Oct. 3, 2022.
Image Credit:-
David Reich/Nature, Thomas Higham/University of Oxford, Igor Boshin/Shutterstock & Frank Vinken / Max Planck Institute via AFP - Getty Images.
Credits: Balakrishnan TN