Tranquility മോഡ്യൂളിൾ
ഭൂമിയുടെ ഏറ്റവും സുന്ദരമായ ചിത്രങ്ങളും Tranquility മോഡ്യൂളിന്റെ പ്രാധാന്യവും
⭕ഭൂമിയുടെ ഏറ്റവും സുന്ദരമായ ചിത്രങ്ങൾ എന്നുപറയാവുന്നവ ഭൂമിക്കു പുറത്തുനിന്നെടുത്തവയാണ്.ഉപഗ്രഹങ്ങൾവഴിയോ, ബഹിരാകാശ നിലയത്തിൽ നിന്നോ എടുത്ത ഇത്തരം ചിത്രങ്ങൾ അത്ഭുതപെടുത്തുന്നവയുമാണ്. ഇങ്ങനെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഒരു വലിയ ജാലകമുണ്ട് ഭൂമിക്ക് പുറത്ത്, കൃത്യമായിപറഞ്ഞാൽ International Space Station (ISS)ന്റെ Tranquility മോഡ്യൂളിനോട് ചേർന്നുള്ളത്.
Tranquility Module അഥവാ (Node 3)-
⭕European Space Agency (ESA) യ്ക്കും Italian Space Agency യ്ക്കും സംയുക്തമായി Thales Alenia Space എന്ന കമ്പനിയാണ് ഈ മൊഡ്യൂൾ നിർമിച്ചത്. എന്നാൽ 2009 നവംബർ 20ന് നടന്ന ഒരു ചടങ്ങിൽവച്ച് Tranquilityയുടെ ഉടമസ്ഥാവകാശം NASAയ്ക്ക് കൈമാറി. ഈ മോഡ്യൂളിനോട് ചേർന്നാണ് നേരത്തെ സൂചിപ്പിച്ച ആ ബഹിരാകാശ ജാലകം ഉള്ളത്. Cupola എന്നാണ് ആ ബഹിരാകാശ ജാലകത്തിന്റെ പേര്. ESA യാണ് ഈ നിരീക്ഷണഭാഗം നിർമിച്ചത്. Cupola എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം 'താഴികക്കുടം (dome) എന്നാണ്. 2010 STS-130 സ്പേസ് ഷട്ടിൽ മിഷനിലൂടെയാണ് Tranquility മോഡ്യൂളിന്റെയൊപ്പം Cupola ബഹിരാകാശ നിലയത്തിലെത്തിയത്.
⭕നിലയത്തിന്റെ പുറംഭാഗ നിരീക്ഷണം, SSRM ന്റെ പ്രവർത്തന നിരീക്ഷണം, ഭൂമിയെയും, ബഹിരാകാശ വാഹനങ്ങളെയും മറ്റ് ഖഗോള വസ്തുക്കളെയും നിരീക്ഷിക്കൽ പോലെ പലപ്രവർത്തനങ്ങൾക്കും Cupola സഹായിക്കുന്നു. Cupola കൂടി ചേർന്നപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) സംയോജനം 85% പൂർത്തിയായി. Cupolaയുടെ വശങ്ങളിൽ 6 ജാലകങ്ങളും(side windows) മുകളിൽ ഒരു വലിയ ജാലകവു(top window)മാണ് ഉള്ളത്. ഈ top window യുടെ വ്യാസം 80 സെന്റിമീറ്റർ ആണ്. എല്ലാ വിൻഡോകൾക്കും പ്രത്യേകം ഷട്ടറുകൾ നൽകിയിട്ടുണ്ട്. ഈ ഷട്ടറുകൾ ജാലകങ്ങളെ ഉൽക്കാശകലങ്ങളിൽ നിന്നും ഭ്രമണം ചെയ്യുന്ന മറ്റ് അവശിഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. Cupolaയുടെ പുറമെയുള്ള ഫ്രെയിം അലൂമിനിയം നിർമ്മിതമാണ്. അകത്തെ ഘടനകൾ നിർമിച്ചിരിക്കുന്നത് ഉരുക്ക് പ്ലേറ്റുകളും ദണ്ഡുകളുപയോഗിച്ചാണ്.
⭕ഒരു ജനൽ പ്രതലം നാല് വ്യത്യസ്ത പാളികൾ ചേർത്തുവെച്ചാണ് നിർമിച്ചിരിക്കുന്നത്. Outer debris pane, രണ്ട് 25mm pressure pane കൾ, Inner scratch pane എന്നിവയാണ് ആ പാളികൾ. ഇവയെല്ലാം ബുള്ളറ്റ്പ്രൂഫാണ് . സ്റ്റേഷൻ ഭ്രമണം ചെയ്യുമ്പോഴാണെകിലും ജാലകങ്ങളുടെ തകരാറുകൾ പരിഹാരിക്കാനോ, ചില്ല് മാറുവാനോ സാധ്യമാണ്. Cupolaയുടെ എല്ലാ ജാലകങ്ങളുടെയും പുറത്ത് ഫിറ്റ് ചെയ്തിട്ടുള്ള മർദ്ദം താങ്ങുവാൻ കഴിവുള്ള കവർ അടച്ചതിനു ശേഷമാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ഈ ഷട്ടറുകൾ എല്ലാം ഉള്ളിൽനിന്നു തന്നെ സ്വമേധയാ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നവയാണ്. Cupolaയുടെ എല്ലാ ഷട്ടറുകൾക്കും അവയുടെ അകത്തുള്ള കൈപിടികളുമായി നേരിട്ടു യാന്ത്രികബന്ധമുണ്ട്