സൾഫ്യൂരിക് ആസിഡ്
king of chemicals സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീണാലോ ?
⭕ എന്താന്നറിയാമല്ലോ . രാസവസ്തുക്കളിലെ രാജാവ് ( king of chemicals ) എന്ന് വിളിക്കുന്ന ഒരു " ഭീകര രാസവസ്തു ' വാണത് . രാസവസ്തു എന്ന് പറഞ്ഞാൽ മതി , ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ് . ഇന്നു മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ . അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാന കരാസവസ്തു കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കൂ .
⭕ ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം , അത് എത്ര അളവിൽ എത്ര ഗാഢത യോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും , സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല ! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അതു വീണിട്ടുണ്ട് . എപ്പോഴാന്ന് ചോദിച്ചാൽ , ഉള്ളി അരിയുമ്പോൾ . ഇത്തിരി കെമിസ്ട്രിയാണ് സംഭവം .
⭕ ഉള്ളിച്ചെടി മണ്ണിൽനിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ് . അത് മാത്രമല്ല , നൈട്രജൻ , ഫോസ്ഫറസ് , പൊട്ടാസ്യം എന്നിങ്ങനെ പല ' ഭീകര ' രാസവസ്തുക്കളും ചെടികൾ ഉള്ളിലേക്കെടുക്കുന്നുണ്ട് . നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടിക്ക് ഇതൊക്കെത്തന്നെയാണു വേണ്ടത് , ഇതൊക്കെ അവ എടുക്കു, സൾഫർ ഉള്ളിയിൽ ചില അമിനോ ആഡിഡുകളുടെ ഭാഗമായിട്ടാണു നിൽക്കുന്നത് . നിങ്ങൾ ഉള്ളി അരിയുമ്പോൾ അതിലെ കോശങ്ങൾ പലതും പൊട്ടുകയും മര്യാദയ്ക്ക് അപ്പുറോമി - റോമിരുന്ന ഈ അമിനോ ആസിഡുകളും ചില്ലറ എൻസൈമുകളും ( എല്ലാം രാസി വസ്തുക്കൾ തന്നെ ! ) കൂടിക്കലർന്ന് രാസപ്രവർത്തനം നടന്ന് propanethiol soxide എന്നൊരു പുതിയ രാസവസ്തു ഉണ്ടാകുകയും ചെയ്യും . ഇത് വളരെപ്പെട്ടെന്നു ബാഷ്പീകരിക്കുന്ന സ്വഭാവമുള്ള ഒരു വസ്തുവായതിനാൽ , ഇതു നേരെ പൊങ്ങി നമ്മുടെ കണ്ണിൽ വന്ന് തട്ടും . നമ്മുടെ കണ്ണിൽ സദാ ഈർപ്പം നിലനിൽക്കുന്നുണ്ടാകും . ഈർപ്പമെന്നാൽ H2Oഎന്ന രാസവസ്തുതന്നെയാണ് .
⭕ അങ്ങനെ ഈ രണ്ട് രാസവസ്തുക്കളും കൂടി കണ്ണിൽവെച്ച് പരസ്പരം പ്രവർത്തിച്ചു കണ്ണിൽ സാക്ഷാൽ സൾഫ്യൂരിക് ആസിഡ് രൂപം കൊള്ളുന്നു . ആസിഡ് കാരണം കണ്ണ് നീറിത്തു ങ്ങുമ്പോൾ കണ്ണുനീർ ഗ്രന്ഥികൾ കണ്ണുനീർ പുറപ്പെടുവിച്ച് അതി കഴുകിക്കളയാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഉള്ളി അരിയുന്നയാൾ കരഞ്ഞുപോകുന്നത് .
⭕ അതായത് , കാലാകാലങ്ങളായി , സയൻസും രാസവളവും മറ്റ് മാരക കെമിക്കലുകളും ഉണ്ടാകുന്നതിനും മുൻപ് തൊട്ടേ , നമ്മുടെ അടുക്കളകളിൽ സൾഫ്യൂരിക് ആസിഡ് പോലുള്ള രാസവസ്തുക്കൾ നാം ദിനംപ്രതി കൈകാര്യം ചെയ്തിരുന്നു എന്നർത്ഥം. ചുമ്മാതല്ല നമ്മളൊക്കെ ഇങ്ങനായിപ്പോയത് . മൊത്തം രാസവസ്ത ക്കളല്ലേ വലിച്ച് കയറ്റുന്നത്
⭕ ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
⭕ സൾഫർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് സമ്പർക്ക പ്രക്രിയ മുഖേനയാണ് സൾഫ്യൂരിക് അമ്ലം നിർമ്മിക്കുന്നത്. ആദ്യ പടിയായി സൾഫർ കത്തിച്ച് സൾഫർ ഡൈയോക്സൈഡാക്കി മാറ്റുന്നു.
⭕ അയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ. സൾഫ്യൂരിക്കാസിഡിന്റെ ഉപയോഗങ്ങളാൽ ഇത് രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു